KNOW YOUR NEIGHBOUR

 KNOW YOUR NEIGHBOUR







Report


 *മനസ്സ് നന്നാവട്ടേ*

ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം കൊട്ടാരക്കര ക്ലസ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ NSS ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന *_Know Your Neighbour_* Campaign ൻ്റെ ഔദ്യോഗിക ഉദ്ഘാടനം 25/09/2020 വെള്ളിയാഴ്ച 6.30 pm ന് google meet live streaming ലൂടെ കൊല്ലം ജില്ലാ കൺവീനറായ ശ്രീ.ബിനു പിബി സർ നിർവഹിച്ചു. വാളകം മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഹേമ മേരി മാത്യു ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

കുമാരി അക്സാ സന്തോഷ് ആലപിച്ച NSS ഗാനത്തോടെ ആരംഭിച്ച സമ്മേളനം പ്രോഗ്രാം ഓഫീസറായ ശ്രി. സജി ബേബി Campaign നെ കുറിച്ച് വിശദീകരിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. NSS വോളൻ്റിയർ നല്ല ഒരു അയൽക്കാരനാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ശ്രീ.ജയിംസ് കാനാവിൽ സർ ആഹ്വാനം ചെയ്തു. NSS ൻ്റെ പ്രാധാന്യം ഇന്നത്തെ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ കൊട്ടാരക്കര ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ കുമാരി ആയിഷ അഹമ്മദ് സംസാരിച്ചു. കൊട്ടാരക്കര PAC അംഗം ജെബിൻ സി അലക്സ് മുതലാളി സർ Know Your Neighbour Campaign ൻ്റെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. PO മാരായ ശ്രി. B സുരേഷ് സർ (DVNSS HSS Poovatoor ), ശ്രീ.ഗോപാലകൃഷ്ണൻ സർ ( GHSS സദാനന്ദപുരം) ആശംസകൾ അർപ്പിച്ചു. ക്ലസ്റ്ററിലെ എല്ലാ പ്രോഗ്രാം ഓഫീസേഴ്സും സന്നിഹിതരായിരുന്നു. കൊട്ടാരക്കര ക്ലസ്റ്ററിലെ എല്ലാ സ്കൂളുകളിൽ നിന്നും വോളൻ്റി യോഴ്സിൻ്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു.  കുമാരി എൽസാ വർഗ്ഗിസ് (MTHSS വാളകം ) നന്ദി അർപ്പിച്ചു.

 *Know Your Neighbour*

 *ഓരോ വോളൻ്റിയറും തൻ്റെ ഭവനത്തിനു ചുറ്റുമുള്ളവരെ അറിയുക, കരുതുക, സഹായിക്കുക. ഒരു NSS വോളൻ്റിയർ തങ്ങളുടെ അടുത്തുണ്ട് എന്ന് മറ്റുള്ളവർക്ക് ബോധ്യവും വിശ്വാസവും വരത്തക്ക രീതിയിൽ പ്രവർത്തിക്കുക*

* നമ്മുടെ അയൽക്കാരേ ആഴത്തിലറിയുക

* ലോക്ക് ഡൗൺ കാലത്ത് നിർമ്മിച്ച / നിർമ്മിക്കുന്ന സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റൈസർ, മാസ്ക്ക്, ലോക്ഷൻ, പേപ്പർ ബാഗ്, പേപ്പർ പെൻ തുടങ്ങിയവ നൽകം

* സ്നേഹ സമ്മാനം-അയൽപക്കങ്ങളിലെ കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ / പഠന ഉപകരണങ്ങൾ നൽകാം

* പച്ചക്കറിവിത്തുകൾ/തൈകൾ ഇവ നൽകുക / കൃഷിയിൽ സഹായിക്കുക

* താഴ്ന്ന ക്ലാസുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് അറിവു് പകർന്നു കൊടുക്കുക.

* വിശേഷ അവസരങ്ങളിൽ  അയൽക്കാരേ കൂടെ കൂട്ടുക

* വായിക്കാനുള്ള നല്ല പുസ്തകങ്ങൾ നൽക

* സമപ്രായക്കാരാ കുട്ടികളെ ഉൾപ്പെടുത്തി ടീം രൂപികരിച്ച് സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുക

* പ്രായമായവരേയും ഭിന്നശേഷിക്കാരേയും സഹായിക്കുക

* ചികിത്സാ സഹായം നൽകുക

* രക്തദാനത്തിന് മുൻകൈ എടുക്കുക

* ലഹരിക്കെതിരേ കാവലാളാകുക

* മാലിന്യ നിർമ്മാർജ്ജനത്തിൽ ഏർപ്പെടുക

* പ്രോഗ്രാമുകൾ ഡോക്കുമെൻ്റ് ചെയ്യുക

* **എല്ലാ പ്രവർത്തനങ്ങളും കോവിഡ് മാനദണ്ഡം പാലിച്ച് ചെയ്യുക*

കൊട്ടാരക്കര ക്ലസ്റ്ററിനു വേണ്ടി

PAC/ POട / Volunteers

 

 



 



Comments